ഈ ലേഖനത്തിൽ, യൂറോപ്യൻ മേഖലയിലെ ഞങ്ങളുടെ ഉപയോക്താക്കൾക്ക് കൂടുതൽ വിവരങ്ങൾ ഞങ്ങൾ നൽകുകയാണ്.
Facebook കമ്പനികളിൽ ഒന്നാണ് WhatsApp. Facebook കമ്പനികളിൽ, മറ്റ് കമ്പനികൾക്കൊപ്പം, Facebook, Facebook Technologies, WhatsApp എന്നിവ ഉൾപ്പെടുന്നു, ഇവയെല്ലാം ഒരുമിച്ച്, Facebook കമ്പനി ഉൽപ്പന്നങ്ങൾ നൽകിവരുന്നു.
WhatsApp നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനും WhatsApp-ഉം മറ്റ് Facebook കമ്പനികളും സുരക്ഷിതവും സുഭദ്രവുമായി നിലനിർത്തുന്നതിനും WhatsApp-നെ സഹായിക്കുന്ന അടിസ്ഥാനസൗകര്യങ്ങളും സാങ്കേതികവിദ്യയും സംവിധനങ്ങളും പോലുള്ള സേവനങ്ങൾ സ്വീകരിക്കുന്നതിന് മറ്റ് Facebook കമ്പനികളുമായി ഞങ്ങൾ സഹകരിച്ച് പ്രവർത്തിക്കുകയും വിവരങ്ങൾ പങ്കിടുകയും ചെയ്യുന്നു. Facebook കമ്പനികളിൽ നിന്ന് ഞങ്ങൾക്ക് സേവനങ്ങൾ ലഭിക്കുമ്പോൾ, അവരുമായി ഞങ്ങൾ പങ്കിടുന്ന വിവരങ്ങൾ, ഞങ്ങളുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി, WhatsApp-നെ സഹായിക്കാൻ ഉപയോഗിക്കപ്പെടുന്നു. സഹകരിച്ച് പ്രവർത്തിക്കുന്നത് ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യാൻ ഞങ്ങളെ സഹായിക്കുന്നു:
ലോകമെമ്പാടും വേഗതയേറിയതും വിശ്വസനീയവുമായ മെസേജിംഗും കോളുകളും നിങ്ങൾക്ക് നൽകുന്നതിനും ഞങ്ങളുടെ സേവനങ്ങളും ഫീച്ചറുകളും എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കുന്നതിനും.
സ്പാം അക്കൗണ്ടുകൾ നീക്കംചെയ്യുകയും ദുരുപയോഗ പ്രവർത്തനങ്ങളോട് പൊരുതുകയും വഴി, WhatsApp-ലും Facebook കമ്പനി ഉൽപ്പന്നങ്ങളിലും ഉടനീളം സുരക്ഷയും സുരക്ഷിതത്വവും സമഗ്രതയും ഉറപ്പാക്കുന്നതിനും.
Facebook കമ്പനി ഉൽപ്പന്നങ്ങൾ വഴി നിങ്ങളുടെ WhatsApp അനുഭവം കണക്‌റ്റ് ചെയ്യുന്നതിന്.
നിങ്ങളുടെ Facebook ഉൽപ്പന്ന അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനോ Facebook-ൽ കൂടുതൽ പ്രസക്തമായ Facebook പരസ്യ അനുഭവങ്ങൾ നൽകുന്നതിനോ നിങ്ങളുടെ WhatsApp അക്കൗണ്ട് വിവരങ്ങൾ, Facebook നിലവിൽ ഉപയോഗിക്കുന്നില്ല. WhatsApp-ഉം നിങ്ങൾ ഉപയോഗിക്കുന്ന മറ്റ് Facebook കമ്പനി ഉൽപ്പന്നങ്ങളും നിങ്ങൾ ആസ്വദിക്കുന്ന രീതി മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ വഴികളാണ് ഞങ്ങൾ എല്ലായ്‌പ്പോഴും ആരാഞ്ഞുകൊണ്ടിരിക്കുന്നത്. ഞങ്ങൾ നൽകിവരുന്ന പുതിയ അനുഭവങ്ങളെയും ഡാറ്റാ സമ്പ്രദായങ്ങളെയും കുറിച്ചുള്ള പുതിയ വിവരങ്ങൾ നിങ്ങളെ ഞങ്ങൾ അറിയിച്ച് കൊണ്ടിരിക്കും.
Facebook കമ്പനികളിൽ നിന്ന് സേവനങ്ങൾ സ്വീകരിക്കുന്നതിന്, സ്വകാര്യതാ നയത്തിലെ “ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ” എന്ന വിഭാഗത്തിൽ വിവരിച്ചിരിക്കുന്നത് പോലെ, WhatsApp നിങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പങ്കിടുന്നു. ഉദാഹരണത്തിന്, WhatsApp-ന് അനലിറ്റിക്സ് സേവനങ്ങൾ നൽകുന്നതിന്, നിങ്ങൾ WhatsApp-നായി സൈൻ അപ്പ് ചെയ്ത സമയത്ത് നിങ്ങൾ വെരിഫൈ ചെയ്ത ഫോൺ നമ്പറും നിങ്ങളുടെ ചില ഉപകരണ വിവരങ്ങളും (ഒരേ ഉപകരണവുമായോ അക്കൗണ്ടുമായോ ബന്ധപ്പെടുത്തിയിട്ടുള്ള നിങ്ങളുടെ ഉപകരണ ഐഡന്റിഫയറുകൾ, ഓപ്പറേറ്റിംഗ് സിസ്റ്റം പതിപ്പ്, ആപ്പ് പതിപ്പ്, പ്ലാറ്റ്‌ഫോം വിവരങ്ങൾ, നിങ്ങളുടെ മൊബൈൽ രാജ്യ കോഡ്, നെറ്റ്‌വർക്ക് കോഡ്, അപ്‌ഡേറ്റ് സ്വീകാര്യതയും നിയന്ത്രണ തിരഞ്ഞെടുപ്പുകളും ട്രാക്ക് ചെയ്യുന്നത് പ്രവർത്തനക്ഷമമാക്കാനുള്ള ഫ്ലാഗുകൾ), നിങ്ങളുടെ ചില ഉപയോഗ വിവരങ്ങളും (നിങ്ങൾ അവസാനമായി WhatsApp ഉപയോഗിച്ച സമയം, നിങ്ങളുടെ അക്കൗണ്ട് ആദ്യം രജിസ്റ്റർ ചെയ്ത തീയതി, നിങ്ങളുടെ ഫീച്ചർ ഉപയോഗത്തിന്റെ തരങ്ങളും ആവൃത്തിയും), WhatsApp-നായും ഞങ്ങളുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായും Facebook പ്രോസസ്സ് ചെയ്യുന്നു.
Facebook കമ്പനികളിൽ ഉടനീളം സുരക്ഷയും സുരക്ഷിതത്വവും സമഗ്രതയും പ്രോത്സാഹിപ്പിക്കുകയെന്ന ഉദ്ദേശ്യത്തിനായി, ആവശ്യമായി വരുമ്പോൾ, മറ്റ് Facebook കമ്പനികളുമായും WhatsApp വിവരങ്ങൾ പങ്കിടുന്നു. ഒരു നിർദ്ദിഷ്ട WhatsApp ഉപയോക്താവ് മറ്റ് Facebook കമ്പനി ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നുണ്ടോ എന്ന് നിർണ്ണയിക്കുന്നതിനും അത്തരം ഉപയോക്താവിനെതിരെ മറ്റ് Facebook കമ്പനികൾ നടപടി എടുക്കേണ്ടതുണ്ടോ എന്നോ ആ ഉപയോക്താവിനെ പരിരക്ഷിക്കേണ്ടതുണ്ടോ എന്നോ വിലയിരുത്തുന്നതിനും Facebook-നെയും മറ്റ് Facebook കമ്പനികളെയും സഹായിക്കുന്ന വിവരങ്ങൾ പങ്കിടുന്നത് ഇതിൽ ഉൾപ്പെടുന്നു. Facebook-ൽ തിരിച്ചറിയപ്പെട്ടിട്ടുള്ള ഒരു സ്പാമർക്കെതിരെ നടപടിയെടുക്കാൻ Facebook-നെ പ്രാപ്‌തമാക്കുന്നതിന്, സ്പാം സംഭവത്തെ(ങ്ങളെ) കുറിച്ചുള്ള വിവരങ്ങളും WhatsApp-ന് വേണ്ടി സൈൻ അപ്പ് ചെയ്തപ്പോൾ വെരിഫൈ ചെയ്തിട്ടുള്ള ഫോൺ നമ്പറും അല്ലെങ്കിൽ അതേ ഉപകരണവുമായോ അക്കൗണ്ടുമായോ ബന്ധപ്പെടുത്തിയിട്ടുള്ള ഐഡന്റിഫയറുകളും പോലെ, ആവശ്യമായ വിവരങ്ങൾ WhatsApp പങ്കിട്ടേക്കും. സ്വകാര്യതാ നയത്തിലെ “ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിനുള്ള ഞങ്ങളുടെ നിയമപരമായ അടിസ്ഥാനം” എന്ന വിഭാഗത്തിന് അനുസൃതമായി അത്തരം കൈമാറ്റം നടക്കുന്നു.
ഞങ്ങളുടെ ബിസിനസ് പ്രവർത്തിപ്പിക്കാനും മെച്ചപ്പെടുത്താനും വികസിപ്പിക്കാനും WhatsApp-നെ സഹായിക്കുന്ന സേവനങ്ങൾ സ്വീകരിക്കുന്നതിന്. WhatsApp, ഈ വഴികളിൽ Facebook കമ്പനികളുമായി വിവരങ്ങൾ പങ്കിടുമ്പോൾ, Facebook കമ്പനികൾ സേവന ദാതാക്കളായി വർത്തിക്കുകയും ഞങ്ങൾ അവരുമായി പങ്കിടുന്ന വിവരങ്ങൾ, ഞങ്ങളുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി, WhatsApp-നെ സഹായിക്കാൻ ഉപയോഗിക്കുകയും ചെയ്യുന്നു.
സേവന ദാതാക്കൾ എന്ന നിലയിൽ മറ്റ് Facebook കമ്പനികളുമായി ഞങ്ങൾ വിവരങ്ങൾ പങ്കിടുന്നു. ഞങ്ങളുടെ ഉപയോക്താക്കൾക്കായി WhatsApp സേവനം നൽകാനും മെച്ചപ്പെടുത്താനും സഹായിക്കുന്നതിന് അടിസ്ഥാനസൗകര്യം, സാങ്കേതികവിദ്യകൾ, സംവിധാനങ്ങൾ, ടൂളുകൾ, വിവരങ്ങൾ എന്നിവയും ഉപയോക്താക്കൾക്കായി WhatsApp സേവനം നൽകുന്നതിനും സേവനം മെച്ചപ്പെടുത്തുന്നതിനും ഞങ്ങളെ സഹായിക്കുന്നതിന് വൈദഗ്ധ്യവും നൽകിക്കൊണ്ട് WhatsApp പോലുള്ള കമ്പനികളെ സേവന ദാതാക്കൾ സഹായിക്കുന്നു.
ഉദാഹരണത്തിന്, ഞങ്ങളുടെ സേവനങ്ങൾ എങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്നും Facebook കമ്പനികളിൽ ഉടനീളമുള്ള ഉപയോഗവുമായി ഇത് എങ്ങനെ താരതമ്യപ്പെടുത്താമെന്നും മനസ്സിലാക്കുന്നതിന് ഇത് ഞങ്ങളെ പ്രാപ്തമാക്കുന്നു. മറ്റ് Facebook കമ്പനികളുമായി, നിങ്ങൾ WhatsApp-നായി സൈൻ അപ്പ് ചെയ്ത സമയത്ത് വെരിഫൈ ചെയ്ത ഫോൺ നമ്പറും നിങ്ങൾ അക്കൗണ്ട് അവസാനമായി ഉപയോഗിച്ച സമയവും പോലുള്ള വിവരങ്ങൾ പങ്കിടുന്നതിലൂടെ, Facebook കമ്പനികളിലെ മറ്റേതെങ്കിലും സേവനം ഉപയോഗിക്കുന്ന ആരുടെയെങ്കിലും സ്വന്തമാണോ ഒരു നിർദ്ദിഷ്ട WhatsApp അക്കൗണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലാക്കാനായേക്കാം. ഞങ്ങളുടെ സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ കൃത്യമായി റിപ്പോർട്ട് ചെയ്യാനും സേവനങ്ങൾ മെച്ചപ്പെടുത്താനും ഇത് ഞങ്ങളെ അനുവദിക്കുന്നു. അതിനാൽ, ഉദാഹരണത്തിന്, മറ്റ് Facebook കമ്പനികളിലെ മറ്റ് ആപ്പുകളോ സേവനങ്ങളോ ഉപയോഗിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ ആളുകൾ എങ്ങനെയാണ് WhatsApp സേവനങ്ങൾ ഉപയോഗിക്കുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും, അതിന്റെ ഫലമായി പ്രയോജനപ്പെടാൻ സാധ്യതയുള്ള ഫീച്ചറുകളോ ഉൽപ്പന്ന മെച്ചപ്പെടുത്തലുകളോ എന്തൊക്കെയാണെന്ന് ആരായാൻ WhatsApp-നെ ഈ വിവരങ്ങൾ സഹായിക്കുന്നു. ഉദാഹരണത്തിന്, ഞങ്ങളുടെ ഉപയോക്താക്കളിൽ ആരാണ് മറ്റ് Facebook ആപ്പുകൾ ഉപയോഗിക്കാത്തതെന്നും Facebook കമ്പനികളിലുടനീളം തനതായ എത്ര ഉപയോക്താക്കളുണ്ടെന്നും മനസ്സിലാക്കിക്കൊണ്ട്, WhatsApp-ന് തനതായ എത്ര ഉപയോക്താക്കളുണ്ടെന്നും ഞങ്ങൾക്ക് കണക്കാക്കാൻ കഴിയും. ഞങ്ങളുടെ സേവനത്തിലെ ആക്‌ടിവിറ്റികൾ, നിക്ഷേപകർക്കും റെഗുലേറ്റർമാർക്കും ഉൾപ്പെടെയുള്ളവർക്ക് പൂർണ്ണമായും റിപ്പോർട്ട് ചെയ്യാൻ ഇത് WhatsApp-നെ സഹായിക്കും.
സുസ്ഥിര ബിസിനസ് കെട്ടിപ്പടുക്കുന്നതിനുള്ള വഴികൾ ഞങ്ങൾ ആരായുന്നതിനാൽ, ഇത് WhatsApp-നെ സഹായിക്കുന്നു. ഉദാഹരണത്തിന്, ഞങ്ങൾ നേരത്തെ പ്രഖ്യാപിച്ചത് പോലെ, ആളുകൾക്കും ബിസിനസുകൾക്കും WhatsApp ഉപയോഗിച്ച് ആശയവിനിമയം നടത്താനുള്ള വഴികൾ ഞങ്ങൾ ആരായുകയാണ്, ആളുകൾക്ക് താൽപ്പര്യമുള്ള ബിസിനസുകൾ കണ്ടെത്താനും WhatsApp വഴി അവയുമായി ആശയവിനിമയം നടത്താനും ആളുകളെ സഹായിക്കുന്നതിന് മറ്റ് Facebook കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് ഇതിൽ ഉൾപ്പെടാം. ഈ രീതിയിൽ, Facebook-ൽ കണ്ടെത്തുന്ന ബിസിനസ് സ്ഥാപനങ്ങളുമായി WhatsApp വഴി ആശയവിനിമയം നടത്താൻ Facebook-ന് ഉപയോക്താക്കളെ സഹായിക്കാൻ കഴിയും.
WhatsApp-ഉം മറ്റ് Facebook കുടുംബ സേവനങ്ങളും സുരക്ഷിതവും സുഭദ്രവുമായി നിലനിർത്തുന്നതിന്.
ഞങ്ങളുടെ സേവനങ്ങളിൽ സ്പാമിനും ദുരുപയോഗത്തിനും എതിരെ പോരാടാനും അവ സുരക്ഷിതമായി നിലനിർത്താനും ഞങ്ങളുടെ സേവനങ്ങളിലും പുറത്തും സുരക്ഷയും സുരക്ഷിതത്വവും സമഗ്രതയും പ്രോത്സാഹിപ്പിക്കാനും സ്വകാര്യതാ നയത്തിലെ “ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിനുള്ള ഞങ്ങളുടെ നിയമപരമായ അടിസ്ഥാനം” എന്ന വിഭാഗത്തിന് അനുസൃതമായി, ഞങ്ങൾ മറ്റ് Facebook കമ്പനികളുമായും, അവർ തിരിച്ചും, വിവരങ്ങൾ പങ്കിടുന്നു. ഉദാഹരണത്തിന്, സേവനങ്ങൾ നിയമവിരുദ്ധമായ ആവശ്യങ്ങൾക്കായി ആരെങ്കിലും ഉപയോഗിക്കുന്നുവെന്ന് Facebook കമ്പനികളിലെ ഏതെങ്കിലും അംഗം കണ്ടെത്തുന്ന പക്ഷം, അവരുടെ അക്കൗണ്ട് പ്രവർത്തനരഹിതമാക്കാനും മറ്റ് Facebook കമ്പനികളെ അറിയിക്കാനും കമ്പനികൾക്ക് കഴിയും, അതുവഴി മറ്റ് കമ്പനികൾക്കും സമാന നടപടികൾ കൈക്കൊള്ളുന്ന കാര്യം പരിഗണിക്കാൻ കഴിയും. ഈ രീതിയിൽ, ഞങ്ങളുടെ സേവന നിബന്ധനകൾ ലംഘിച്ചതായോ ഞങ്ങളുടെ ഉപയോക്താക്കളുടെയോ മറ്റുള്ളവരുടെയോ സുരക്ഷയ്‌ക്കോ സുരക്ഷിതത്വത്തിനോ ഭീഷണിയുള്ളതായോ തിരിച്ചറിഞ്ഞിട്ടുള്ള ഉപയോക്താക്കളുമായി ബന്ധപ്പെട്ട ഉദ്ദേശ്യങ്ങൾക്ക് മാത്രമേ ഞങ്ങൾ വിവരങ്ങൾ പങ്കിടൂ, ഞങ്ങളുടെ കമ്പനികളുടെ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് ഇത്തരം കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകേണ്ടത് ഞങ്ങളുടെ കടമയാണ്.
WhatsApp-ഉം മറ്റ് Facebook കമ്പനികളുടെ സേവനവും സുരക്ഷിതവും സുഭദ്രവുമായി നിലനിർത്തുന്നതിന്, Facebook കമ്പനികളിൽ ഇടനീളം ഏതൊക്കെ അക്കൗണ്ടുകളാണ് അതേ ഉപയോക്താവുമായി ബന്ധപ്പെട്ടിരിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയേണ്ടതുണ്ട്, അതിനാൽ ഞങ്ങളുടെ സേവന നിബന്ധനകൾ ലംഘിക്കുകയോ മറ്റുള്ളവർക്ക് സുരക്ഷയും സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ഒരു ഭീഷണി ഉയർത്തുകയോ ചെയ്യുന്ന ഒരു ഉപയോക്താവിനെ തിരിച്ചറിയുമ്പോൾ ഞങ്ങൾക്ക് ഉചിതമായ നടപടി സ്വീകരിക്കാൻ കഴിയും.
Facebook-ൽ Facebook ഉൽപ്പന്നങ്ങൾ മെച്ചപ്പെടുത്തുന്നതിനും കൂടുതൽ പ്രസക്തമായ Facebook പരസ്യ അനുഭവങ്ങൾ നൽകുന്നതിനുമായി ഞങ്ങൾ ഡാറ്റ പങ്കിടുന്നില്ല.
ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, എല്ലാ WhatsApp ഉപയോക്താക്കളുടെ വിവരങ്ങളും ഞങ്ങൾ പങ്കിടും. Facebook ഉപയോക്താക്കളല്ലാത്ത WhatsApp ഉപയോക്താക്കളുടെ വിവരങ്ങളും ഇതിൽ ഉൾപ്പെടാം, കാരണം Facebook കമ്പനികളിൽ നിന്ന് വിലയേറിയ സേവനങ്ങൾ സ്വീകരിക്കുന്നതിനും ഞങ്ങളുടെ സ്വകാര്യതാ നയത്തിലും ഈ ലേഖനത്തിലും വിവരിച്ചിരിക്കുന്ന പ്രധാന ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിനും, ആവശ്യമാകുന്ന പക്ഷം, ഞങ്ങളുടെ എല്ലാ ഉപയോക്താക്കളുടെയും വിവരങ്ങൾ പങ്കിടുന്നതിനുള്ള ശേഷി ഞങ്ങൾക്ക് ഉണ്ടായേ തീരൂ.
എല്ലാ സാഹചര്യങ്ങളിലും, ഈ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ ഏറ്റവും ചുരുങ്ങിയ വിവരങ്ങളാണ് ഞങ്ങൾ പങ്കിടുക. ഞങ്ങൾ പങ്കിടുന്ന വിവരങ്ങൾ ഏറ്റവും പുതിയതാണെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു, അതിനാൽ, ഉദാഹരണത്തിന്, നിങ്ങളുടെ WhatsApp ഫോൺ നമ്പർ അപ്‌ഡേറ്റ് ചെയ്യാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, ഞങ്ങളിൽ നിന്ന് ആ നമ്പർ ലഭിക്കുന്ന Facebook കുടുംബത്തിലെ അംഗങ്ങളും ആ നമ്പർ അപ്‌ഡേറ്റ് ചെയ്യും.
പ്രധാനമായി, നിങ്ങളുടെ WhatsApp കോൺടാക്റ്റുകൾ Facebook-മായോ Facebook കമ്പനികളിലെ മറ്റേതെങ്കിലും അംഗങ്ങളുമായോ അവരുടെ സ്വന്തം ഉദ്ദേശ്യങ്ങൾക്ക് ഉപയോഗിക്കാൻ WhatsApp പങ്കിടില്ല, അങ്ങനെ പങ്കിടുന്നതിന് പദ്ധതികളുമില്ല.
ആപ്പിലെ എന്റെ അക്കൗണ്ട് ഇല്ലാതാക്കുക എന്ന ഫീച്ചറിലൂടെ നിങ്ങൾക്ക് എല്ലായ്‌പ്പോഴും ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാൻ കഴിയും. WhatsApp അക്കൗണ്ട് ഇല്ലാതാക്കുന്നത് മറ്റ് Facebook കമ്പനികൾ വാഗ്ദാനം ചെയ്യുന്ന മറ്റ് ആപ്പുകളും സേവനങ്ങളും തുടർന്നും ഉപയോഗിക്കാനുള്ള നിങ്ങളുടെ കഴിവിനെ ബാധിക്കില്ല, ഉദാഹരണത്തിന്, നിങ്ങളുടെ Facebook അക്കൗണ്ട് ഇല്ലാതാക്കുന്നത്, തുടർന്നും WhatsApp ഉപയോഗിക്കാനുള്ള നിങ്ങളുടെ ശേഷിയെ ബാധിക്കില്ല. നിങ്ങളുടെ WhatsApp അക്കൗണ്ട് ഇല്ലാതാക്കുമ്പോൾ എന്ത് സംഭവിക്കും എന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ WhatsApp-ന്റെ സ്വകാര്യതാ നയം കാണുക.