കോണ്ടാക്റ്റ് അപ്‌ലോഡിനെ കുറിച്ച്
ഉപകരണത്തിന്റെ അഡ്രസ് ബുക്കിലുള്ള നിങ്ങളുടെ കോണ്ടാക്റ്റുകളിൽ ആരൊക്കെയാണ് WhatsApp ഉപയോക്താക്കളുമെന്ന് തിരിച്ചറിയാൻ ഞങ്ങളെ അനുവദിക്കുന്ന നിർബന്ധമല്ലാത്ത ഒരു ഫീച്ചറാണ് കോണ്ടാക്റ്റ് അപ്‌ലോഡ്, അതുവഴി ഞങ്ങൾക്ക് അവരെ നിങ്ങളുടെ WhatsApp കോണ്ടാക്റ്റുകളിലേക്ക് ചേർക്കാനും WhatsApp ഇതുവരെയും ഉപയോഗിക്കാത്ത നിങ്ങളുടെ കോണ്ടാക്റ്റുകൾ ഭാവിയിൽ സൈൻ അപ്പ് ചെയ്യുന്ന സാഹചര്യത്തിൽ നിങ്ങളുടെ WhatsApp കോണ്ടാക്റ്റുകൾ വേഗത്തിൽ അപ്‌ഡേറ്റ് ചെയ്യാനും കഴിയും. WhatsApp Facebook-മായി നിങ്ങളുടെ കോണ്ടാക്‌റ്റുകൾ പങ്കിടില്ലെന്ന കാര്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ഉപകരണത്തിലെ WhatsApp പതിപ്പ്, നിങ്ങളുടെ ഉപകരണത്തിന്റെ അഡ്രസ് ബുക്കിൽ നിന്നുള്ള WhatsApp കോണ്ടാക്റ്റുകളുടെ പേരുകൾ പ്രദർശിപ്പിക്കുന്നതിനാൽ, അവരുമായി നിങ്ങൾക്ക് എളുപ്പത്തിൽ കണക്‌റ്റ് ചെയ്യാൻ കഴിയും.
നിങ്ങൾ കോണ്ടാക്റ്റ് അപ്‌ലോഡ് ഫീച്ചർ ഉപയോഗിക്കുകയും നിങ്ങളുടെ ഉപകരണത്തിന്റെ അഡ്രസ് ബുക്കിലേക്ക് WhatsApp ആക്‌സസ് അനുവദിക്കുകയും ചെയ്യുമ്പോൾ, WhatsApp ഒരു പതിവ് അടിസ്ഥാനത്തിൽ, WhatsApp ഉപയോക്താക്കളുടെയും നിങ്ങളുടെ മറ്റ് കോണ്ടാക്റ്റുകളുടെയും ഫോൺ നമ്പറുകൾ ഉൾപ്പെടെ, നിങ്ങളുടെ അഡ്രസ് ബുക്കിലെ ഫോൺ നമ്പറുകൾ ആക്‌സസ് ചെയ്യുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്യും. നിങ്ങളുടെ ഏതെങ്കിലും കോണ്ടാക്റ്റുകൾ ഇപ്പോഴും WhatsApp ഉപയോഗിക്കുന്നില്ലെങ്കിൽ, ഉപയോക്താക്കളല്ലാത്ത കോണ്ടാക്റ്റുകളെ തിരിച്ചറിയാൻ കഴിയില്ലെന്ന് ഉറപ്പാക്കുന്ന തരത്തിൽ, നിങ്ങൾക്കായി ഈ വിവരങ്ങൾ ഞങ്ങൾ മാനേജ് ചെയ്യും. ഞങ്ങൾ ഈ ഫോൺ നമ്പറുകൾ സംഭരിക്കില്ല, ഈ നമ്പറുകളുടെ ഉടമകൾ WhatsApp-ൽ ചേരുകയാണെങ്കിൽ ഈ കോൺടാക്റ്റുകളുമായി നിങ്ങളെ കൂടുതൽ ഫലപ്രദമായി കണക്‌റ്റ് ചെയ്യാൻ ഞങ്ങളെ സഹായിക്കുന്നതിനായി, ക്രിപ്‌റ്റോഗ്രാഫിക് ഹാഷ് മൂല്യങ്ങൾ സൃഷ്ടിക്കുന്നതിന്, ഈ നമ്പറുകളെ ഞങ്ങൾ തൽക്ഷണം പ്രോസസ്സ് ചെയ്യും. നിങ്ങൾക്ക് ഉപകരണാധിഷ്ഠിത ക്രമീകരണത്തിൽ നിന്ന് കോണ്ടാക്റ്റ് അപ്‌ലോഡ് ഫീച്ചർ നിയന്ത്രിക്കാവുന്നതാണ്.