നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാതാക്കുന്ന രീതി

WhatsApp-നുള്ളിൽ നിന്ന് നിങ്ങൾക്ക് അക്കൗണ്ട് ഇല്ലാതാക്കാവുന്നതാണ്. നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കുന്നത് പഴയപടിയാക്കാൻ കഴിയാത്ത ഒരു പ്രക്രിയയാണ്, നിങ്ങൾ ആകസ്മികമായി അക്കൗണ്ട് ഇല്ലാതാക്കിയാലും ഞങ്ങൾക്ക് അത് പഴയപടിയാക്കാൻ കഴിയില്ല.
നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കുന്നതിന്
 1. WhatsApp തുറക്കുക.
 2. കൂടുതൽ ഓപ്‌ഷനുകൾ
  > ക്രമീകരണം > അക്കൗണ്ട് > എന്റെ അക്കൗണ്ട് ഇല്ലാതാക്കുക ടാപ്പ് ചെയ്യുക.
 3. നിങ്ങളുടെ ഫോൺ നമ്പർ മുഴുവൻ രാജ്യാന്തര ഫോർമാറ്റിൽ നൽകി, എന്റെ അക്കൗണ്ട് ഇല്ലാതാക്കുക ടാപ്പ് ചെയ്യുക.
 4. നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കാനുള്ള ഒരു കാരണം ഡ്രോപ്പ്‌ഡൗണിൽ നിന്ന് തിരഞ്ഞെടുക്കുക.
 5. എന്റെ അക്കൗണ്ട് ഇല്ലാതാക്കുക ടാപ്പ് ചെയ്യുക.
നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കുന്നത് ഇനിപ്പറയുന്ന കാര്യങ്ങളിലേക്ക് നയിക്കും:
 • WhatsApp-ൽ നിന്ന് നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കും.
 • നിങ്ങളുടെ മെസേജ് ചരിത്രം മായ്ക്കും.
 • നിങ്ങളുടെ എല്ലാ WhatsApp ഗ്രൂപ്പുകളിൽ നിന്നും നിങ്ങളെ ഇല്ലാതാക്കും.
 • നിങ്ങളുടെ Google ഡ്രൈവ് ബാക്കപ്പ് ഇല്ലാതാക്കും.
നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കുന്നുവെങ്കിൽ:
 • നിങ്ങൾക്ക് അക്കൗണ്ടിലേക്ക് വീണ്ടും ആക്‌സസ് ചെയ്യാനാവില്ല.
 • നിങ്ങളുടെ WhatsApp വിവരങ്ങൾ ഇല്ലാതാക്കുന്നതിന് ഇല്ലാതാക്കൽ പ്രക്രിയയുടെ തുടക്കം മുതൽ 90 ദിവസം വരെ എടുത്തേക്കാം. ഒരു ദുരന്തമോ, സോഫ്റ്റ്‌വെയർ പിശകോ, ഡാറ്റ നഷ്ടപ്പെടുന്ന സംഭവമോ ഉണ്ടാകുന്ന സാഹചര്യത്തിൽ നിങ്ങളുടെ വിവരങ്ങൾ വീണ്ടെടുക്കാൻ ഞങ്ങൾ ഉപയോഗിക്കുന്ന ബാക്കപ്പ് സ്റ്റോറേജിൽ, നിങ്ങളുടെ വിവരങ്ങളുടെ പകർപ്പുകൾ, 90 ദിവസത്തിന് ശേഷവും തുടർന്നേക്കാം. ഈ സമയത്ത് നിങ്ങളുടെ വിവരങ്ങൾ WhatsApp-ൽ നിങ്ങൾക്ക് ലഭ്യമാവുകയില്ല.
 • ഇത് നിങ്ങൾ സൃഷ്ടിച്ച ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട നിങ്ങളുടെ വിവരങ്ങളെയോ നിങ്ങൾ മറ്റ് ഉപയോക്താക്കൾക്ക് അയയ്ക്കുന്ന മെസേജുകളുടെ പകർപ്പ് പോലുള്ള, നിങ്ങളുമായി ബന്ധപ്പെട്ട് അവരുടെ പക്കലുള്ള, വിവരങ്ങളെയോ ബാധിക്കില്ല.
 • ലോഗ് റെക്കോർഡുകൾ പോലുള്ള ചില മെറ്റീരിയലുകളുടെ പകർപ്പുകൾ ഞങ്ങളുടെ ഡാറ്റാബേസിൽ നിലനിർത്തിയേക്കാമെങ്കിലും അവ വ്യക്തിഗത ഐഡന്റിഫയറുകളിൽ നിന്ന് വേർപെടുത്തപ്പെടുന്നു.
 • നിയമപരമായ പ്രശ്നങ്ങൾ, നിബന്ധനകളുടെ ലംഘനം, അല്ലെങ്കിൽ അപായം തടയുന്നതിനുള്ള ശ്രമങ്ങൾ എന്നിവ പോലുള്ള കാര്യങ്ങൾക്കായി നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ സൂക്ഷിച്ചേക്കാം.
 • കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയത്തിലെ നിയമവും പരിരക്ഷയും എന്ന വിഭാഗം കാണുക.
 • മറ്റ് Facebook കമ്പനികളുമായി പങ്കിട്ട നിങ്ങളുടെ വിവരങ്ങളും ഇല്ലാതാക്കപ്പെടും.
ബന്ധപ്പെട്ട വിഭവസാമഗ്രികൾ:
ഇനിപ്പറയുന്നവയിൽ നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കുന്നത് എങ്ങനെയെന്ന് അറിയുക: iPhone | KaiOS
ഇത് സഹായകമായിരുന്നോ?
അതെ
ഇല്ല