WhatsApp-ന്റെ സ്വകാര്യതാ നയത്തെ കുറിച്ചുള്ള നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകൽ

ഞങ്ങൾ അടുത്തിടെ ഞങ്ങളുടെ സ്വകാര്യതാ നയം അപ്‌ഡേറ്റ് ചെയ്തിരുന്നു, ഇതിനോട് അനുബന്ധിച്ച് ചിന്തകളുയർത്തുന്ന നിരവധി ചോദ്യങ്ങളും ഞങ്ങൾക്ക് ലഭിക്കുകയുണ്ടായി. ചില കിംവദന്തികൾ പ്രചരിച്ചുകൊണ്ടിരിക്കുന്നതിനാൽ, ഞങ്ങൾക്ക് ലഭിച്ച ചില പൊതുവായ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ആളുകളെ സ്വകാര്യമായി ആശയവിനിമയം നടത്താൻ സഹായിക്കുന്ന രീതിയിൽ WhatsApp-നെ മാറ്റിയെടുക്കാൻ ഞങ്ങൾ ഏതറ്റം വരെയും പോകുന്നു.
സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ നിങ്ങൾ നടത്തുന്ന മെസേജുകളുടെ സ്വകാര്യതയെ ഒരു തരത്തിലും നയത്തിൽ വരുത്തിയിരിക്കുന്ന അപ്‌ഡേറ്റ്, ബാധിക്കില്ലെന്ന് ഞങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. WhatsApp-ലെ നിബന്ധമല്ലാത്ത ബിസിനസ് ഫീച്ചറുകളുമായി ബന്ധപ്പെട്ടതാണ് ഈ മാറ്റങ്ങൾ, എങ്ങനെയാണ് ഞങ്ങൾ ഡാറ്റ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും എന്നതിനെ സംബന്ധിച്ച് കൂടുതൽ സുതാര്യത നൽകുന്നതാണ് ഈ മാറ്റങ്ങൾ. പുതിയ ബിസിനസ് ഫീച്ചറുകളെയും WhatsApp-ന്റെ സ്വകാര്യതാ നയത്തെയും കുറിച്ചുള്ള അപ്‌ഡേറ്റിനെ കുറിച്ച് ഇവിടെ കൂടുതലറിയുക.
നിങ്ങളുടെ വ്യക്തിഗത മെസേജ് അയയ്‌ക്കലിന്റെ സ്വകാര്യതയും സുരക്ഷയും
നിങ്ങളുടെ വ്യക്തിഗത മെസേജുകൾ കാണാനോ നിങ്ങളുടെ കോളുകൾ കേൾക്കാനോ ഞങ്ങൾക്ക് കഴിയില്ല, Facebook-നും ഇതിന് സാധിക്കില്ല: WhatsApp-ൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും അയയ്ക്കുന്ന മെസേജുകൾ കാണാനോ അവരുമായി നിങ്ങൾ നടത്തുന്ന കോളുകൾ കേൾക്കാനോ WhatsApp-നോ Facebook-നോ കഴിയില്ല. നിങ്ങൾ പങ്കിടുന്നതെന്തും നിങ്ങൾക്ക് ഇടയിൽ മാത്രമായിരിക്കും നിലനിൽക്കുക. നിങ്ങളുടെ വ്യക്തിഗത മെസേജുകൾ ആദ്യാവസാന എൻക്രിപ്‌ഷൻ ഉപയോഗിച്ച് പരിരക്ഷിക്കപ്പെടുന്നതാണ് ഇതിന് കാരണം. ഞങ്ങൾ‌ ഒരിക്കലും ഈ സുരക്ഷ ദുർബലപ്പെടുത്തില്ല, ഞങ്ങളുടെ പ്രതിബദ്ധത നിങ്ങൾക്ക് തീർത്തും വിശ്വസിക്കാൻ കഴിയുന്ന തരത്തിൽ ഓരോ ചാറ്റും ഞങ്ങൾ‌ വ്യക്തമായി ലേബൽ‌ ചെയ്യുന്നുമുണ്ട്. WhatsApp സുരക്ഷയെ കുറിച്ച് ഇവിടെ കൂടുതലറിയുക.
മെസേജ് അയയ്ക്കുകയോ കോളുകൾ വിളിക്കുകയോ ചെയ്യുന്ന ആരുടെയും ലോഗുകൾ ഞങ്ങൾ സൂക്ഷിക്കുന്നില്ല: പരമ്പരാഗതമായി മൊബൈൽ കാരിയർമാരും ഓപ്പറേറ്റർമാരും ഈ വിവരങ്ങൾ സംഭരിക്കുമെന്നിരിക്കെ, രണ്ട് ബില്ല്യൺ ഉപയോക്താക്കളുടെ ഈ റെക്കോർഡുകൾ സൂക്ഷിക്കുന്നത് സ്വകാര്യതയെയും സുരക്ഷയെയും അപകടഭീഷണിയിലാക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അതൊരിക്കലും ഞങ്ങൾ ചെയ്യില്ല.
നിങ്ങൾ പങ്കിട്ടിരിക്കുന്ന ലൊക്കേഷൻ ഞങ്ങൾക്ക് കാണാൻ കഴിയില്ല, Facebook-നും അത് കാണുക സാധ്യമല്ല: WhatsApp-ലെ ആരെങ്കിലുമായി നിങ്ങൾ ലൊക്കേഷൻ പങ്കിടുമ്പോൾ, നിങ്ങളുടെ ലൊക്കേഷൻ ആദ്യാവസാന എൻ‌ക്രിപ്ഷൻ ഉപയോഗിച്ച് പരിരക്ഷിക്കപ്പെടുന്നു, അതിനർത്ഥം നിങ്ങൾ പങ്കിടുന്ന ആളുകൾക്കൊഴികെ മറ്റാർക്കും നിങ്ങളുടെ ലൊക്കേഷൻ കാണാൻ കഴിയില്ല എന്നാണ്.
നിങ്ങളുടെ കോണ്ടാക്‌റ്റുകൾ ഞങ്ങളൊരിക്കലും Facebook-മായി പങ്കിടില്ല: നിങ്ങൾ അനുമതി നൽകുന്ന സാഹചര്യത്തിൽ, മെസേജ് അയയ്ക്കൽ വേഗത്തിലും വിശ്വാസയോഗ്യവും ആക്കാൻ നിങ്ങളുടെ അഡ്രസ് ബുക്കിൽ നിന്ന് ഫോൺ നമ്പറുകൾ മാത്രം ഞങ്ങൾ ആക്സസ്സ് ചെയ്യുന്നു, Facebook നൽകിവരുന്ന മറ്റ് ആപ്പുകളുമായി നിങ്ങളുടെ കോണ്ടാക്‌റ്റ് ലിസ്റ്റുകൾ ഞങ്ങൾ പങ്കിടില്ല.
ഗ്രൂപ്പുകൾ സ്വകാര്യമായി തുടരുന്നു: മെസേജുകൾ ഡെലിവറി ചെയ്യുന്നതിനും സ്പാമിൽ നിന്നും ദുരുപയോഗത്തിൽ നിന്നും ഞങ്ങളുടെ സേവനത്തെ പരിരക്ഷിക്കുന്നതിനും ഞങ്ങൾ ഗ്രൂപ്പ് അംഗത്വം ഉപയോഗിക്കുന്നു. പരസ്യം നൽകുന്നതിനുള്ള ഉദ്ദേശ്യങ്ങൾക്കായി Facebook-മായി ഞങ്ങൾ ഈ ഡാറ്റ പങ്കിടില്ല. വീണ്ടും ആവർത്തിക്കട്ടെ, ഈ വ്യക്തിഗത ചാറ്റുകൾ ആദ്യാവസാനം എൻക്രിപ്‌റ്റ് ചെയ്തിട്ടുള്ളതാണ്, അതിനാൽ അവയുടെ ഉള്ളടക്കം ഞങ്ങൾക്ക് കാണാൻ കഴിയില്ല.
നിങ്ങളുടെ മെസേജുകൾ‌ അപ്രത്യക്ഷമാകുന്ന തരത്തിൽ സജ്ജമാക്കാൻ‌ നിങ്ങൾ‌ക്ക് കഴിയും: അധിക സ്വകാര്യതയ്ക്കായി, മെസേജുകൾ അയച്ചയുടൻ അവ ചാറ്റുകളിൽ നിന്ന് അപ്രത്യക്ഷമാകുന്ന തരത്തിൽ സജ്ജമാക്കാൻ നിങ്ങൾക്ക് തീരുമാനിക്കാം. ഈ സഹായ കേന്ദ്ര ലേഖനത്തിൽ നിന്ന് കൂടുതലറിയുക.
നിങ്ങളുടെ ഡാറ്റ നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാവുന്നതാണ്: ആപ്പിനുള്ളിൽ നിന്നുതന്നെ തന്നെ നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാനും നിങ്ങളുടെ അക്കൗണ്ടിൽ എന്തൊക്കെ വിവരങ്ങളുണ്ടെന്ന് കാണാനും കഴിയും. ഈ സഹായ കേന്ദ്ര ലേഖനത്തിൽ നിന്ന് കൂടുതലറിയുക.
ബിസിനസ് മെസേജ് അയയ്ക്കലും ഞങ്ങൾ Facebook-മായി സഹകരിച്ച് പ്രവർത്തിക്കുന്ന രീതിയും
ഓരോ ദിവസവും, WhatsApp-ൽ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ എല്ലാ തരത്തിലും പെട്ട ബിസിനസ് സ്ഥാപനങ്ങളുമായി സുരക്ഷിതമായി ആശയവിനിമയം നടത്തുന്നു. ബിസിനസ് സ്ഥാപനങ്ങൾക്ക് മെസേജ് അയയ്‌ക്കാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, ഇത് സുഗമവും മികച്ചതുമാക്കി മാറ്റാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ ഫീച്ചറുകൾ ഉപയോഗിക്കുന്ന ഏതെങ്കിലും ബിസിനസ് സ്ഥാപനങ്ങളുമായി നിങ്ങൾ ആശയവിനിമയം നടത്തുമ്പോൾ, ഞങ്ങൾ WhatsApp-നുള്ളിൽ ഒരിക്കലും ഒന്നും സൂക്ഷിക്കുകയില്ല.
Facebook ഹോസ്റ്റിംഗ് സേവനങ്ങൾ: നിങ്ങളുടെ കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ മെസേജ് അയയ്ക്കുന്നതിനേക്കാൾ വ്യത്യസ്തമാണ് ബിസിനസ് സ്ഥാപനങ്ങളിലേക്ക് മെസേജുകൾ അയയ്ക്കുന്നത്. ചില വലിയ ബിസിനസ് സ്ഥാപനങ്ങൾക്ക് അവയുടെ ആശയവിനിമയം മാനേജ് ചെയ്യുന്നതിന് ഹോസ്റ്റിംഗ് സേവനങ്ങൾ ഉപയോഗിക്കേണ്ടതുണ്ട്. ബിസിനസ് സ്ഥാപനങ്ങൾക്ക്, കസ്റ്റമർമാരുമായുള്ള WhatsApp ചാറ്റുകൾ മാനേജ് ചെയ്യുന്നതിനും ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനും വാങ്ങൽ രസീതുകൾ പോലെ ഉപകാരപ്രദമായ വിവരങ്ങൾ അയയ്ക്കുന്നതിനും Facebook-ൽ നിന്നുള്ള സുരക്ഷിത ഹോസ്റ്റിംഗ് സേവനങ്ങൾ ഉപയോഗിക്കുന്നതിനുള്ള ഒരു ഓപ്‌ഷൻ ഞങ്ങൾ നൽകുന്നത് അതുകൊണ്ടാണ്. എന്നാൽ, നിങ്ങൾ ഒരു ബിസിനസ് സ്ഥാപനവുമായി ആശയവിനിമയം നടത്തുന്നത് ഫോണോ ഇമെയിലോ WhatsApp-ഓ ഉപയോഗിച്ചാണോ എന്ന കാര്യം പരിഗണിക്കാതെ, നിങ്ങൾ പറയുന്നതെല്ലാം ബിസിനസ് സ്ഥാപനങ്ങൾക്ക് കാണാൻ കഴിയും, അവർ അത്തരം വിവരങ്ങൾ സ്വന്തം മാർക്കറ്റിംഗ് ഉദ്ദേശ്യങ്ങൾക്ക് ഉപയോഗിച്ചേക്കാം, ഇതിൽ Facebook-ലെ പരസ്യം ചെയ്യലും ഉൾപ്പെടാം. നിങ്ങൾക്ക് ഇത്തരം വിവരങ്ങൾ ബോധ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ, Facebook-ൽ നിന്ന് ഹോസ്റ്റിംഗ് സേവനങ്ങൾ ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുള്ള ബിസിനസ് സ്ഥാപനങ്ങളുമായുള്ള സംഭാഷണങ്ങൾ ഞങ്ങൾ വ്യക്തമായി ലേബൽ ചെയ്യുന്നു.
ഒരു ബിസിനസ് സ്ഥാപനത്തെ കണ്ടെത്തൽ: WhatsApp ഉപയോഗിച്ചുകൊണ്ട് ഒരു ബിസിനസ് സ്ഥാപനത്തിന് മെസേജ് അയയ്ക്കുന്നതിന്, ഒരു ബട്ടണുള്ള പരസ്യം നിങ്ങൾ Facebook-ൽ കണ്ടേക്കാം. നിങ്ങളുടെ ഫോണിൽ WhatsApp ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ, ആ ബിസിനസ് സ്ഥാപനത്തിന് മെസേജ് അയയ്ക്കുന്നതിനുള്ള ഓപ്ഷൻ നിങ്ങൾക്ക് ലഭിക്കും. Facebook-ൽ നിങ്ങൾ കാണുന്ന പരസ്യങ്ങൾ വ്യക്തിഗതമാക്കാൻ ഈ പരസ്യങ്ങളോട് നിങ്ങൾ ആശയവിനിമയം നടത്തുന്ന രീതി Facebook ഉപയോഗിച്ചേക്കാം.
WhatsApp-ലെ പേയ്‌മെന്റുകൾ: WhatsApp-ന്റെ UPI പ്രവർത്തനക്ഷമമാക്കിയ പേയ്‌മെന്റുകൾക്ക്, അവയെ നിയന്ത്രിക്കുന്ന ഒരു പ്രത്യേക സ്വകാര്യതാ നയമുണ്ട്, അത് നിങ്ങൾക്ക് ഇവിടെ ആക്‌സസ് ചെയ്യാവുന്നതാണ്, ഈ സ്വകാര്യതാ നയത്തെ ഈ അപ്‌ഡേറ്റ് ബാധിക്കില്ല.
ഇത് സഹായകമായിരുന്നോ?
അതെ
ഇല്ല