ബിസിനസ് ഫീച്ചറുകളെ കുറിച്ച്

നിബന്ധനകളിലും സ്വകാര്യതാ നയത്തിലും ഈയിടെ വരുത്തിയിരിക്കുന്ന അപ്‌ഡേറ്റ്, വ്യക്തിഗത മെസേജുകളെ ബാധിക്കില്ലെന്ന് വ്യക്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. WhatsApp-ലെ നിർബന്ധമല്ലാത്ത ബിസിനസ് ഫീച്ചറുകളുമായി ബന്ധപ്പെട്ടതാണ് ഈ മാറ്റങ്ങൾ, ഇത് നിർബന്ധവുമല്ല; എങ്ങനെയാണ് ഞങ്ങൾ ഡാറ്റ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും എന്നതിനെ സംബന്ധിച്ച് കൂടുതൽ സുതാര്യത നൽകുന്നതാണ് ഈ മാറ്റങ്ങൾ.

എന്തിലാണ് മാറ്റം ഇല്ലാത്തത്?
നിങ്ങളുടെ വ്യക്തിഗത മെസേജുകളുടെയും കോളുകളുടെയും സ്വകാര്യതയും സുരക്ഷയും മാറ്റമില്ലാതെ തുടരും. ആദ്യാവസാനമുള്ള എൻക്രിപ്‌ഷൻ ഉപയോഗിച്ച് അവ പരിരക്ഷിക്കപ്പെടുന്നു, WhatsApp-നും Facebook-നും അവ വായിക്കാനോ കേൾക്കാനോ കഴിയുകയില്ല. ഞങ്ങൾ ഒരിക്കലും ഈ സുരക്ഷ ദുർബലപ്പെടുത്തുകയില്ല, ഞങ്ങളുടെ പ്രതിബദ്ധത നിങ്ങൾ മനസ്സിലാക്കുന്ന തരത്തിൽ ഓരോ ചാറ്റും ഞങ്ങൾ ലേബൽ ചെയ്യും.
നിർബന്ധമല്ലാത്ത ബിസിനസ് ഫീച്ചറുകളെ കുറിച്ച്
ദിവസവും ഏതെങ്കിലുമൊരു ബിസിനസ് അക്കൗണ്ടിന് മെസേജ് അയയ്‌ക്കുന്ന 175 ദശലക്ഷത്തിലധികം ആളുകൾക്ക് മികച്ച രീതിയിൽ പിന്തുണ നൽകുന്നതിന് ഞങ്ങൾ പ്രയത്നിച്ച് വരികയാണ്. ബിസിനസ് സ്ഥാപനങ്ങളുമായി കൂടുതൽ സുരക്ഷിതമായും മികച്ച രീതിയിലും എളുപ്പത്തിലും എല്ലാവർക്കും ആശയവിനിമയം നടത്താൻ ഉതകുന്നതിനുള്ള ഞങ്ങളുടെ വിശാല ശ്രമങ്ങളുടെ ഭാഗമാണ്, നിർബന്ധമല്ലാത്ത ബിസിനസ് ഫീച്ചറുകളുമായി ബന്ധപ്പെട്ട ഈ അപ്‌ഡേറ്റുകൾ. ഈ പ്രയത്നങ്ങളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
  • ഉപഭോക്തൃ സേവനം പ്രവർത്തനക്ഷമാക്കൽ: ചോദ്യങ്ങൾ ചോദിക്കുന്നതിനോ എന്തെങ്കിലും വാങ്ങുന്നതിനോ വാങ്ങൽ രസീതുകൾ പോലുള്ള സഹായകരമായ വിവരങ്ങൾ നേടുന്നതിനോ ബിസിനസ് സ്ഥാപനങ്ങളുമായി ചാറ്റ് ചെയ്യുന്നത് പ്രയോജനപ്രദമായി ആളുകൾക്ക് തോന്നുന്നു. Facebook ബിസിനസ് ഉൽപ്പന്നങ്ങൾ ഉപയോഗിച്ചേക്കാവുന്ന ബിസിനസ് സ്ഥാപനങ്ങളുമായി ചാറ്റ് ചെയ്യുന്നത് ഞങ്ങൾ ഇപ്പോൾ കൂടുതൽ എളുപ്പമാക്കുന്നു. ഉപഭോക്താക്കളോട് പ്രതികരിക്കുന്നതിന്, ചില ബിസിനസ് സ്ഥാപനങ്ങൾക്ക് സുരക്ഷിത ഹോസ്റ്റിംഗ് സേവനങ്ങൾ ആവശ്യമാണ്, ഇത്തരം സേവനങ്ങൾ നൽകാൻ Facebook പദ്ധതിയിടുന്നു. ഒരു ബിസിനസ് സ്ഥാപനം ഈ സേവനം ഉപയോഗിക്കുമ്പോൾ, ഞങ്ങൾ ചാറ്റ് വ്യക്തമായി ലേബൽ ചെയ്യും, അതുവഴി അവർക്ക് മെസേജ് അയയ്ക്കണോ വേണ്ടയോ എന്ന കാര്യം നിങ്ങൾക്ക് തീരുമാനിക്കാവുന്നതാണ്.
  • ഒരു ബിസിനസ് സ്ഥാപനത്തെ കണ്ടെത്തൽ: Facebook-ലെയോ Instagram-ലെയോ പരസ്യങ്ങളിൽ നിന്ന് ആളുകൾക്ക് ഇതിനകം തന്നെ ബിസിനസ് സ്ഥാപനങ്ങളെ കണ്ടെത്താൻ കഴിയുന്നുണ്ട്, ഈ പരസ്യങ്ങളിൽ കാണിക്കുന്ന ബട്ടൺ ക്ലിക്ക് ചെയ്തുകൊണ്ട്, WhatsApp ഉപയോഗിച്ച്, നിങ്ങൾക്ക് ഈ സ്ഥാപനങ്ങൾക്ക് മെസേജ് അയയ്ക്കാവുന്നതാണ്. Facebook-ലെ മറ്റ് പരസ്യങ്ങളെ പോലെത്തന്നെ, നിങ്ങൾ ഈ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യാൻ തീരുമാനിക്കുകയാണെങ്കിൽ, നിങ്ങൾ Facebook-ൽ കാണുന്ന പരസ്യങ്ങൾ വ്യക്തിഗതമാക്കുന്നതിന് ഇത് ഉപയോഗിച്ചേക്കാം. വീണ്ടും സൂചിപ്പിക്കട്ടെ, ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന മെസേജുകളൊന്നും WhatsApp-നും Facebook-നും കാണാൻ കഴിയില്ല.
  • ഷോപ്പിംഗ് അനുഭവങ്ങൾ: കൂടുതൽ‌ ആളുകൾ‌ ഓൺ‌ലൈനിൽ‌ ഷോപ്പിംഗ് നടത്തുന്നുണ്ട്, സാമൂഹിക അകലം പാലിക്കേണ്ട കാലഘട്ടമായതിനാൽ ഇവരുടെ എണ്ണം വർദ്ധിക്കുകയാണ്. സേവനം ലഭ്യമായിടത്ത്, Facebook-ലോ Instagram-ലോ ഒരു Shop ഉള്ള ചില ബിസിനസ് സ്ഥാപനങ്ങൾക്ക് അവരുടെ WhatsApp ബിസിനസ് പ്രൊഫൈലിലും ഇതിനകം തന്നെ Shops പ്രവർത്തനക്ഷമമാക്കാൻ കഴിയുന്നു. ഒരു ബിസിനസ് സ്ഥാപനത്തിന്റെ ഉൽപ്പന്നങ്ങൾ Facebook-ലും Instagram-ലും കാണാനും WhatsApp-ൽ നിന്ന് നേരിട്ട് ഈ ഉൽപ്പന്നങ്ങൾ ഷോപ്പ് ചെയ്യാനും ഇത് നിങ്ങളെ അനുവദിക്കുന്നു. Shops-മായി ആശയവിനിമയം നടത്താൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, Facebook-മായി നിങ്ങളുടെ ഡാറ്റ എങ്ങനെയാണ് പങ്കിടപ്പെടുന്നതെന്ന് ഞങ്ങൾ WhatsApp-ൽ നിങ്ങളെ അറിയിക്കും.
നിർബന്ധമല്ലാത്ത ഈ ഫീച്ചറുകളെ കുറിച്ചും Facebook-മായി ഞങ്ങൾ എങ്ങനെയാണ് സഹകരിക്കുന്നത് എന്നതിനെ കുറിച്ചുമുള്ള കൂടുതൽ വിശദാംശങ്ങൾ നിങ്ങൾക്ക് ഇവിടെ കാണാം.
നിങ്ങളുടെ ചോദ്യത്തിന് ഇത് ഉത്തരം നൽകുന്നുണ്ടോ?
അതെ
ഇല്ല