Facebook കമ്പനികളുമായി WhatsApp എന്തൊക്കെ വിവരങ്ങളാണ് പങ്കിടുന്നത്?

നിലവിൽ Facebook കമ്പനികളുമായി WhatsApp പങ്കിടുന്നത് ചില വിഭാഗ വിവരങ്ങളാണ്. മറ്റ് Facebook കമ്പനികളുമായി ഞങ്ങൾ പങ്കിടുന്ന വിവരങ്ങളിൽ നിങ്ങളുടെ അക്കൗണ്ട് രജിസ്ട്രേഷൻ വിവരങ്ങളും (നിങ്ങളുടെ ഫോൺ നമ്പർ പോലുള്ളവ), ഇടപാട് ഡാറ്റയും (ഉദാഹരണത്തിന്, നിങ്ങൾ Facebook Pay-യും WhatsApp-ലെ Shops-ഉം ഉപയോഗിക്കുന്നുവെങ്കിൽ) സേവനവുമായി ബന്ധപ്പെട്ട വിവരങ്ങളും ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ബിസിനസ് സ്ഥാപനങ്ങളുമായി നിങ്ങൾ എങ്ങനെ ഇടപഴകുന്നു എന്നതിനെ കുറിച്ചുള്ള വിവരങ്ങളും മൊബൈൽ ഉപകരണ വിവരങ്ങളും നിങ്ങളുടെ IP വിലാസവും ഉൾപ്പെടും, 'ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ' എന്ന തലക്കെട്ടിൽ സ്വകാര്യതാ നയം എന്ന വിഭാഗത്തിൽ തിരിച്ചറിഞ്ഞിട്ടുള്ളതോ നിങ്ങൾക്ക് അറിയിപ്പ് നൽകിക്കൊണ്ട് അല്ലെങ്കിൽ നിങ്ങളുടെ സമ്മതത്തിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ കരസ്ഥമാക്കിയിട്ടുള്ളതോ ആയ മറ്റ് വിവരങ്ങളും ഉൾപ്പെട്ടേക്കാം.
Facebook-മായി ഞങ്ങൾ പങ്കിടുന്ന വിവരങ്ങൾ, പ്രധാനപ്പെട്ട മാർഗ്ഗങ്ങളിൽ, ഞങ്ങൾ പരിമിതപ്പെടുത്തുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ വ്യക്തിഗത സംഭാഷണങ്ങൾ ആദ്യാവസാന എൻ‌ക്രിപ്ഷൻ ഉപയോഗിച്ച് ഞങ്ങൾ എല്ലായ്‌പ്പോഴും പരിരക്ഷിക്കും, അതിനാൽ WhatsApp-നോ Facebook-നോ ഈ സ്വകാര്യ മെസേജുകൾ കാണാൻ കഴിയില്ല. മെസേജ് അയയ്ക്കുന്നവരോ കോൾ ചെയ്യുന്നവരോ ആയ ആരുടെയും ലോഗുകൾ ഞങ്ങൾ സൂക്ഷിക്കുന്നില്ല, നിങ്ങൾ പങ്കിട്ടിരിക്കുന്ന ലൊക്കേഷനും ഞങ്ങൾക്ക് കാണാൻ കഴിയില്ല, അതിനാൽ ഈ വിവരങ്ങൾ Facebook-മായി പങ്കിടാൻ ഞങ്ങൾക്ക് കഴിയില്ല. സേവനം നൽകുന്നതിന് നിങ്ങളുടെ കോണ്ടാക്‌റ്റുകൾ ഞങ്ങൾക്ക് ആവശ്യമാണ്, എന്നാൽ Facebook-മായി നിങ്ങളുടെ കോണ്ടാക്‌റ്റുകൾ ഞങ്ങൾ പങ്കിടുന്നില്ല. ഇത്തരം പരിമിതികളിൽ ചിലതിനെ കുറിച്ച് നിങ്ങൾക്ക് ഇവിടെ കൂടുതലറിയാവുന്നതാണ്.
നിങ്ങളുടെ ചോദ്യത്തിന് ഇത് ഉത്തരം നൽകുന്നുണ്ടോ?
അതെ
ഇല്ല