പ്രാബല്യത്തിലാവുന്ന തീയതിയെ കുറിച്ച്

ഈ നയം പ്രാബല്യത്തിലാവുന്ന തീയതിയിൽ എന്ത് സംഭവിക്കും?
ഈ അപ്‌ഡേറ്റ് കാരണം, മെയ് 15-ന് ആരുടെയും അക്കൗണ്ടുകൾ ഇല്ലാതാക്കപ്പെടുകയോ ആർക്കും WhatsApp-ന്റെ പ്രവർത്തനം നഷ്‌ടപ്പെടുകയോ ചെയ്യില്ല.
ഈ നയം പ്രാബല്യത്തിലാവുന്ന തീയതിക്ക് ശേഷം എന്ത് സംഭവിക്കും?
അപ്‌ഡേറ്റ് കണ്ട ഭൂരിഭാഗം ഉപയോക്താക്കളും അപ്‌ഡേറ്റ് അംഗീകരിച്ച കാര്യം കണക്കിലെടുക്കുമ്പോൾ, അപ്‌ഡേറ്റിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകിക്കൊണ്ടും അത് അവലോകനം ചെയ്യാനും അംഗീകരിക്കാനും അവസരം ലഭിക്കാത്തവരെ അക്കാര്യം ഓർമ്മപ്പെടുത്തിക്കൊണ്ടും ഞങ്ങൾ WhatsApp-ൽ ഒരു അറിയിപ്പ് പ്രദർശിപ്പിക്കുന്നത് തുടരും. ഈ ഓർമ്മപ്പെടുത്തലുകൾ സ്ഥിരമാക്കി മാറ്റുന്നതിനും ആപ്പിന്റെ പ്രവർത്തനം പരിമിതപ്പെടുത്തുന്നതിനും ഞങ്ങൾക്ക് നിലവിൽ പദ്ധതികളൊന്നുമില്ല.
അപ്‌ഡേറ്റുകൾ അംഗീകരിക്കാത്തവർക്ക് ആപ്പിൽ നേരിട്ട് അത് ചെയ്യുന്നതിനുള്ള മറ്റ് അവസരങ്ങളും ലഭിക്കും. ഉദാഹരണത്തിന്, ആരെങ്കിലും WhatsApp-നായി വീണ്ടും രജിസ്റ്റർ ചെയ്യുമ്പോൾ അല്ലെങ്കിൽ ഈ അപ്‌ഡേറ്റുമായി ബന്ധപ്പെട്ട ഒരു ഫീച്ചർ ആരെങ്കിലും ആദ്യമായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ.
നിങ്ങൾക്ക് Android-ലോ iPhone-ലോ നിങ്ങളുടെ ചാറ്റ് ചരിത്രം എക്‌സ്‌പോർട്ട് ചെയ്യാനും നിങ്ങളുടെ അക്കൗണ്ടിന്റെ ഒരു റിപ്പോർട്ട് ഡൗൺലോഡ് ചെയ്യാനും കഴിയും.
  • നിങ്ങൾക്ക് ചാറ്റുകൾ എക്‌സ്‌പോർട്ട് ചെയ്യാനും നിങ്ങളുടെ അക്കൗണ്ടിന്റെ റിപ്പോർട്ട് സ്വന്തമായി ഡൗൺലോഡ് ചെയ്യാനും കഴിയും. നിങ്ങളുടെ അക്കൗണ്ടിന്റെ റിപ്പോർട്ട് ഡൗൺലോഡ് ചെയ്യുന്നതിനോ അക്കൗണ്ട് ഇല്ലാതാക്കുന്നതിനോ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ, നിങ്ങൾക്ക് ഞങ്ങളെ ഇവിടെ ബന്ധപ്പെടാവുന്നതാണ്.
നിങ്ങൾ അപ്‌ഡേറ്റ് അംഗീകരിക്കുന്നില്ലെങ്കിൽ WhatsApp നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കില്ല.
  • നിഷ്ക്രിയ ഉപയോക്താക്കളുമായി ബന്ധപ്പെട്ട ഞങ്ങളുടെ നിലവിലുള്ള നയം ബാധകമാകുമെന്ന കാര്യം പ്രത്യേകമായി ഓർമ്മിക്കുക.
  • Android-ലോ iPhone-ലോ KaiOS-ലോ നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ആ തീരുമാനവുമായി മുന്നോട്ട് പോകുന്നതുമായി ബന്ധപ്പെട്ട് നിങ്ങൾ വീണ്ടുവിചാരത്തിന് മുതിരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കുന്നത്, നിങ്ങളുടെ മെസേജ് ചരിത്രം മായ്‌ക്കുകയും നിങ്ങളുടെ എല്ലാ WhatsApp ഗ്രൂപ്പുകളിൽ നിന്നും നിങ്ങളെ നീക്കംചെയ്യുകയും നിങ്ങളുടെ WhatsApp ബാക്കപ്പുകൾ ഇല്ലാതാക്കുകയും ചെയ്യും എന്നതിനാൽ ഞങ്ങൾക്ക് പഴയപടിയാക്കാൻ പറ്റാത്തൊരു കാര്യമാണിത്.
Does this answer your question?
അതെ
ഇല്ല